Categories

സ്‌കൈ സിറ്റി: ഫയലുകള്‍ വേണമെന്ന് മുഖ്യമന്ത്രി

umman-chandy 1തിരുവനന്തപുരം: കൊച്ചിയിലെ സ്‌കൈ സിറ്റി പദ്ധതിക്ക് അനുമതി നല്‍കിയത് വിവാദമായതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഷയത്തില്‍ ഇടപെടുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം നല്‍കണമെന്ന് വ്യവസായ വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്യും.

സ്‌കൈസിറ്റി പദ്ധതിക്ക് അനുമതി നല്‍കിയതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ബുധനാഴ്ച മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതോടെ മന്ത്രിസഭയുടെ അനുമതി ലഭിച്ചശേഷമാണോ വ്യവസായ വകുപ്പ് പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന കാര്യത്തില്‍ അവ്യക്തത കൈവന്നിരിക്കുകയാണ്.  അതേസമയം പദ്ധതിക്ക് അനുമതി നല്‍കിയതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നിട്ടുണ്ട്.

കൊച്ചിയില്‍ കായലിന് മുകളില്‍ ഫ്‌ളൈ ഓവര്‍ പണിത് അതിന് മുകളില്‍ ഷോപ്പിംഗ് മാളുകളും റസിഡന്‍ഷ്യല്‍ ഫ് ളാറ്റുകളും നിര്‍മ്മിക്കുന്നതാണ് ആകാശനഗരം പദ്ധതി. കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനാണ് വ്യവസായ വകുപ്പ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ ഇതിന് അനുമതി നല്‍കി ഉത്തരവിറക്കിയത്.

വി.എസ് തടഞ്ഞ വിവാദ പദ്ധതിക്ക് ഉമ്മന്‍ചാണ്ടിയുടെ രഹസ്യ അനുമതി

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില