തിരുവനന്തപുരം: ആശുപത്രിയില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിളള തന്നെ ഫോണില്‍ വിളിച്ചതായ പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചു. താന്‍ അദ്ദേഹത്തെയും അദ്ദേഹം തന്നെയും വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് എന്തും പറയാമല്ലോയെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ആദ്യ മറുപടി.

ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാത്ത നേതാക്കളെപോലെ പ്രസ്താവന ഇറക്കുന്നത് വളരെ നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. പിളള ചാനല്‍ റിപ്പോര്‍ട്ടറെ ഫോണില്‍ വിളിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.