കൊച്ചി:: പാമോയില്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പിന്‍മാറിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതികളോ കേസിലെ കക്ഷികളോ ജഡ്ജിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാമൊലിന്‍ കേസില്‍ താനുള്‍പ്പെടെയുള്ള കക്ഷികള്‍ ജഡ്ജിക്കെതിരെ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിധി സംബന്ധിച്ച് തനിക്കൊരു പരാതിയും ഇല്ലെന്നു പരസ്യമായി പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ചീഫ് വിപ്പിന്റെ നിലപാടിനെ കുറിച്ചു താന്‍ നേരത്തെ തന്നെ അഭിപ്രായം പറഞ്ഞതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.