തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടി കൊല്ലത്ത് അക്കൗണ്ട് എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആക്‌സിസ് ബാങ്കിന്റെ കൊച്ചിയിലെ ശാഖയിലാണ് അക്കൗണ്ട് എടുത്തിട്ടുള്ളത്. രണ്ട് കോടി രൂപ കറണ്ട് അക്കൗണ്ടായാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ അക്കൗണ്ട് ലഭിക്കുന്നതിനുവേണ്ടിയാണ് അപേക്ഷിച്ചത്. എവിടെയാണ് അക്കൗണ്ട് ലഭിച്ചതെന്ന് തനിക്കറിയില്ല. കൊല്ലത്തെ ആക്‌സിസ് ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ തന്റെ അകന്ന ബന്ധുവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Subscribe Us:

മുഖ്യമന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തോട് നിയമസഭയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ റെയിലിന്റെ അക്കൗണ്ട് കൊല്ലത്തെ സ്വകാര്യ ബാങ്കിന് നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ബന്ധുവാണ് ഈ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് തോമസ് ഐസക് സഭയില്‍ വിഷയമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ബന്ധുവിനെ കോ ഓപ്പറേറ്റിവ് സൊസൈറ്റി പരീക്ഷാബോര്‍ഡ് ചെയര്‍മാനായി നിയമിച്ചുകൊണ്ടും മുഖ്യമന്ത്രി ക്രമക്കേട് കാട്ടിയെന്ന് ഐസക് ആരോപിച്ചു.

പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ നിയമനം രാഷ്ട്രീയ നിയമനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞുമോന്‍ ഇല്ലംപള്ളിക്കല്‍ യു.ഡി.എഫ് പ്രവര്‍ത്തകനാണെന്ന് അദ്ദേഹം വ്യക്തമാക്കി.

malayalam news