തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തെറ്റായ പ്രചരണങ്ങളില്‍ തമിഴ്‌നാട് കുടുങ്ങരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തമിഴ്‌ നാട് സ്വദേശികള്‍ കേരളത്തില്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നിരന്തം പ്രചരിപ്പിക്കുന്നു. തമിഴ്‌നാട്ടുകാര്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ തമിഴ്‌നാട്ടുകാരെല്ലാം സുരക്ഷിതരാണ്. എല്ലാവരും സംയമനം പാലിക്കണം. കുപ്രചരണങ്ങളാണ് മലയാളികള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് കാരണം. അക്രമം അവസാനിപ്പിക്കാന്‍ തമിഴ്‌നാടുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് വന്നവരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും തമിഴ് അയ്യപ്പഭക്തന്‍മാര്‍ ആക്രമിക്കപ്പെടുന്നുവെന്നുമുള്ള തെറ്റായ വാര്‍ത്തകളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe Us:

സര്‍വ്വകക്ഷി സംഘത്തിന് ഒരു ഉറപ്പും പ്രധാനമന്ത്രി നല്‍കിയിട്ടില്ലെന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Malayalam News

Kerala News In English