Categories

‘രാമചന്ദ്രന്റെ കയ്യില്‍ തെളിവുകളുണ്ടെങ്കില്‍ നല്‍കട്ടെ’

umman-chandyകണ്ണൂര്‍: ടൈറ്റാനിയും പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്നതിന് കെ.കെ. രാമചന്ദ്രന്റെ കൈവശം തെളിവുകളുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കട്ടെയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. രാമചന്ദ്രന്‍ പാര്‍ട്ടിയിലുള്ള ആളായതിനാലാണ് മാനനഷ്ടക്കേസ് കൊടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ടൈറ്റാനിയും പദ്ധതിയില്‍ അഴിമതി നടന്നുവെന്നും അത് തെളിയിക്കാന്‍ തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്റെ  കൈവശം തെളിവുകളുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും അറിയാം. അതുകൊണ്ടാണവര്‍ തനിയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരാജയഭീതിയില്‍ സി.പി.ഐ.എമ്മിന് സമനില തെറ്റിയതായി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പയ്യന്നൂരില്‍ എ.കെ. ആന്റണിയുടെ വേദി തകര്‍ത്തത് ഗുരുതരമായ സംഭവമാണെന്നും കണ്ണൂരില്‍ അടിയന്തരമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.