umman-chandyതിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോടുള്ള വിയോജിപ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയില്‍ ഹാജരായതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നത്തില്‍ മാധ്യമങ്ങളില്‍ വന്നതില്‍ നിന്ന് വ്യത്യസ്ത നിലപാടാണ് സിംഗ്‌വി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി