കോട്ടയം: കോലഞ്ചേരി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിനും തുല്യനീതി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തര്‍ക്ക വിഷയത്തില്‍ കോടതി വിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ഓര്‍ത്തഡോക്‌സ് യുവജന വിഭാഗം മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും പ്രതിഷേധക്കാരെ തടയരുതെന്ന് പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.