തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ വി.എസിന്റെ ഇടപെടല്‍ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.

ഐസ്‌ക്രീം കേസില്‍ ഇടപെടാന്‍ സാധിക്കില്ലെന്നറിഞ്ഞ് തന്നെയാണ് മുഖ്യമന്ത്രി കേസ് ഡയറി ആവശ്യപ്പെട്ടത്. ഇത് തന്നെ അത്ഭുതപ്പെടുത്തി. ഇത് ഇമേജുണ്ടാക്കാനുള്ള സ്ഥിരം നാടകത്തിന്റെ ഭാഗമാണ്. കിളിരൂര്‍ കേസിലും ശശിയുടെ കാര്യത്തിലും മുഖ്യമന്ത്രി കാണിച്ച നിശബ്ദത ജനങ്ങള്‍ക്ക് മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.