Categories

ഇമെയില്‍ വിവാദം: രേഖ ചോര്‍ത്തിയവര്‍ക്കെതിരെ കേസെടുക്കും

umman-chandyതിരുവനന്തപുരം: ഇ- മെയില്‍ വിവാദവുമായി ബന്ധപ്പെട്ട പോലീസ് രേഖ ചോര്‍ത്തിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രേഖ നഷ്ടപ്പെടാനിടയായ സാഹചര്യമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ ആരെയൊക്കെ പ്രതിചേര്‍ക്കുമെന്ന ചോദ്യത്തിന് അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും  നടപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടിയുണ്ടാകും. ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മാറാട് കേസില്‍ കഴിഞ്ഞ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ചിട്ട് അന്വേഷണം പറ്റില്ല എന്നുപറഞ്ഞത് സി.ബി.ഐ തന്നെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.