തൃശൂര്‍: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ നിലപാടല്ല പി.രാമകൃഷ്ണന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതു പക്ഷ സര്‍ക്കാരിന്റെ കാലത്താണ് കേസ് അന്വേഷിച്ചത്. അതില്‍ പുനരന്വേഷണം നടത്തേണ്ട യാതൊരു കാര്യവുമില്ലെന്നുംഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Subscribe Us:

പി.രാമകൃഷ്ണന്റെ പ്രസ്താവനയെ തുടര്‍ന്ന് കേസ് പുനരന്വേഷിക്കണമെന്നു സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തിയ സ്ഥിതിക്ക് കൂത്തുപറമ്പ് വെടിവെപ്പ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.