തിരുവനന്തപുരം: ബാലകൃഷ്ണ പിള്ളയുടെ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് തെറ്റെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു.

ബാലകൃഷ്ണപിള്ള ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടിയെടുക്കുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.