Administrator
Administrator
കള്ളവോട്ട്: നിയമസഭയിലെ വീഡിയോ ദൃശ്യം പരിശോധിക്കാം
Administrator
Wednesday 27th July 2011 1:04pm

umman-chandyതിരുവനന്തപുരം: ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെടും. പ്രതിപക്ഷം സഹകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ധനവിനിയോഗ ബില്‍ പാസാക്കുമ്പോള്‍ കള്ളവോട്ട് ചെയ്തത് ആരാണെന്ന് പ്രതിപക്ഷ നേതാവും ഉപനേതാവും വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാമെന്ന് പ്രതിപക്ഷം മറുപടി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

Advertisement