Categories

സുധാകരന്റെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പെരുമ്പാവൂരില്‍ യാത്രക്കാരനെ തല്ലിക്കൊന്ന സംഭവത്തില്‍ സുധാകരന്റെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. രഘു മോഷ്ടിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

തലച്ചോറിനേറ്റ ക്ഷതമാണ് രഘുവിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രഘുവിനെ തല്ലിക്കൊന്ന സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

രഘുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കും. ധനസഹായം സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ, അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

ബസില്‍ പോക്കറ്റടിച്ചെന്ന് ആരോപിച്ചാണ് പെരുവമ്പ തങ്കയം വീട്ടില്‍ രഘുവിനെ സുധാകരന്റെ ഗണ്‍മാന്‍ സതീഷും കൂട്ടാളി സന്തോഷും തല്ലിക്കൊന്നത്. രഘുവിനെ മൂന്നംഗസംഘം ക്രൂരമായി മര്‍ദിച്ചെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. മൂന്നാമനെ പോലീസ് തിരയുന്നുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

One Response to “സുധാകരന്റെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി”

  1. shoukat

    സുധാകരന്റെ ഗണ്‍മാന്റെ ഭാഗ്യം. ഇനി പ്രൊമോഷനോടുകൂടി തിരിച്ചെടുക്കുമല്ലോ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.