തിരുവന്തപുരം: ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തല്‍സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിസ്ഥാനം ഒഴിയാതെ വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞ് ഉമ്മന്‍ചാണ്ടി തടിതപ്പാന്‍ നോക്കേണ്ടെന്നും വി.എസ് പറഞ്ഞു.

പാമോയില്‍ ഫയല്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഇണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. അത്‌കൊണ്ടാണ് കേടതി ഉമ്മന്‍ ചാണ്ടിക്കെതിരെ വിധി പുറപ്പെടുവിച്ചത്. പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് സിംഗപ്പൂര്‍ കമ്പനിയുമായി കരാര്‍ അംഗീകരിപ്പിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്നും കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിലും ധനമന്ത്രിയായിരിക്കെ അദ്ദേഹം പങ്ക് വഹിച്ചിരുന്നെന്നും വി.എസ് ആരോപിച്ചു.

അതിനിടെ പാമോലിന്‍ കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കണമെങ്കില്‍ ഉമ്മര്‍ചാണ്ടി ഒഴിയണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടത് സംഘടനയായ ഡി.വൈ.എഫ്.ഐയും ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ സ്ഥാനത്ത് കടിച്ച്തൂങ്ങിനില്‍്ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് ധാര്‍മ്മിതക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐയും അഭിപ്രായപ്പെട്ടു.