ummenchandiതിരുവനന്തപുരം: നിയമസഭയില്‍ ധനവിനിയോഗബില്ലിന്റെ വോട്ടെടുപ്പില്‍ കള്ളവേട്ട് നടന്നുവെന്ന ആരോപണത്തില്‍ വോട്ടെടുപ്പിന്റെ വീഡിയോദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ നിന്നു വിട്ട് നില്‍ക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി ഉമ്മര്‍ചാണ്ടി. വീഡിയോ പ്രദര്‍ശനത്തിന് പ്രതിപക്ഷം വന്നാല്‍ അവര്‍ക്ക് തലയില്‍ മുണ്ടിട്ട് ഇറങ്ങിപ്പോവേണ്ടി വരുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് കള്ളവോട്ടു ചെയ്തുവെന്നാണ് പ്രതിപക്ഷ ആരേപണം. ഇത്ര വലിയ ആരോപണം ഇതേവരെ ആരും ഉന്നയിച്ചിട്ടില്ല. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ കിട്ടിയ അവസരം വിനിയോഗിക്കാതെ ഒളിച്ചോടുന്നതു ഭീരുത്വമാണ്. എന്തായാലും തങ്ങള്‍ വിഡിയോ ദൃശ്യങ്ങളുടെ പരിശോധനയ്ക്കു പോവുകയും സത്യം ജനങ്ങളെ അറിയിക്കുകയും ചെയ്യും. ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമസഭയില്‍ ധനവിനിയോ ബില്ലിന്റെ വോട്ടെടുപ്പില്‍ യു.ഡി.എഫ് കള്ളവോട്ട് ചെയ്്തുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടര്‍ന്ന് വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, കക്ഷിനേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നാളെ വൈകീട്ട് നാലിന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കര്‍ തിരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇതിനോട് തങ്ങള്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. വീഡിയോ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 20നാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പരിശോധനയ്ക്ക് കാലതാമസം നേരിട്ടുവെന്നും കൃത്രിമത്തം നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് വോട്ടെടുപ്പില്‍ നിന്ന വിട്ട്‌നില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കിയത