തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധിച്ചതിലെ പ്രതിഷേധത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോള്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ അധികനികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് മുമ്പ് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ നികുതി കുറക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി കെ.എം മാണിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.