Categories

സ്വത്ത് ക്ഷേത്രത്തിന്റെ സ്വന്തം: മുഖ്യമന്ത്രി

ummen-chandiതിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വത്ത് ക്ഷേത്രത്തിന്റെത് മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്ഷേത്രത്തില്‍ തന്നെ സ്വത്ത് സംരക്ഷിക്കണം. ഇതിനാവശ്യമായ സുരക്ഷാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. സുപ്രീം കോടതി നിര്‍ദേശപ്രകാരം മാത്രമേ തുടര്‍ നടപടികളുണ്ടാവൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

നിധിയുടെ താല്‍ക്കാലിക സുരക്ഷക്കായി സര്‍ക്കാര്‍ പ്രത്യേക സംവിധാനമൊരുക്കും. ഇതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ സജ്ജീകരിക്കും. ക്ഷേത്രത്തിനടുത്ത് സൗകര്യം കിട്ടിയാല്‍ കണ്‍ട്രോള്‍ റൂം അവിടെക്ക് മാറ്റും. ഇതിന് ഇന്ന് രാത്രി തന്നെ സംവിധാനമൊരുക്കും. 24 മണിക്കൂറും പോലീസ് ക്ഷേത്രത്തിന് ചുറ്റും മൊബൈല്‍ പട്രോളിങ് നടത്തും. ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയുള്ള സുരക്ഷക്ക് രാജാവുമായും തന്ത്രിയുമായും ആലോചിക്കും. സുപ്രീം കോടതിയുടെ അനുമതിയോടെ ഇതിന് നടപടിയെടുക്കും.

ക്ഷേത്രത്തിലെ സ്വത്തിന്റെ മൂല്യത്തെക്കുറിച്ച് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഇത് സംബനിധിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

2 Responses to “സ്വത്ത് ക്ഷേത്രത്തിന്റെ സ്വന്തം: മുഖ്യമന്ത്രി”

  1. uday

    ആദ്യമായി ചാണ്ടി ഒരു നല്ല കാര്യം പറഞ്ഞു

  2. anilkumar

    ആ ബുസോതുക്കള്‍ അന്ന് ഭരിച്ചിരുന്ന രാജക്കാന്‍മാര്‍ പലരില്‍ നുന്നും പിടിച്ചടിക്കി സുരക്ഷിതമായ് അവിടെ സുക്ഷിച്ചതന്നു… അതരിയന്നമെങ്കില്‍ അവിടയൂള്ള നാട്ടുകാരോട് മുഖ്യമന്ത്രി അന്നെഷിക്കന്നം..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.