Categories

പെണ്‍വാണിഭക്കാരെക്കുറിച്ച് പറയാന്‍ വി.എസിന് അവകാശമില്ല

umman-chandyകോഴിക്കോട്: അഞ്ചുവര്‍ഷം അധികാരത്തിലിരുന്നിട്ടും പെണ്‍വാണിഭക്കാര്‍ക്കെതിരെ ഒന്നും ചെയ്യാതിരുന്ന മുഖ്യമന്ത്രിക്ക് ഇനി അത് പറഞ്ഞ് വോട്ട് പിടിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഇനിയും കേരളം ഭരിക്കാന്‍ വി.എസ് അച്യുതാനന്ദന് അവകാശമില്ല. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സ് പോലൊരു കുത്തക കമ്പനിക്ക് കൈമാറിയ മുഖ്യമന്ത്രിക്ക് അഴിമതിയെക്കുറിച്ച് പറയാന്‍ അവകാശമില്ല. സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ കൈമാറിയതിനെകുറിച്ച് താന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മാധ്യപ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സി.പി.ഐ.എം നിലപാട് വ്യക്തമാക്കണം. മന്ത്രി വോട്ടറെ തല്ലിയ സംഭവത്തില്‍ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

One Response to “പെണ്‍വാണിഭക്കാരെക്കുറിച്ച് പറയാന്‍ വി.എസിന് അവകാശമില്ല”

  1. ummachan

    കാരണം പെണ്ണ് പിടി യു.ഡീ.എഫ് അനുവാദം നല്‍കുന്നു —+ഉണ്ണിത്താന്‍—+കുഞ്ഞാലികുട്ടി ——-ജോസെപ് –+മുരളിടെരന്‍ +അബ്ദുള്ളകുട്ടി –ഇങ്ങനെ പോകും നീട നിര

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.