Administrator
Administrator
മുഖ്യമന്ത്രിക്കസേരയിലിരുന്നു ഫോണ്‍ ചെയ്തയാള്‍ പിടിയില്‍
Administrator
Wednesday 3rd August 2011 1:30pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറുകയും അദ്ദേഹത്തിന്റെ കസേരയില്‍ ഇരുന്നു ഫോണ്‍ വിളിക്കുകയും ചെയ്ത ആള്‍ പിടിയില്‍. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നെടുമങ്ങാട് ഊറിയക്കോട് സ്വദേശി ചെല്ല ചന്ദ്രന്‍ ജോസാണു പിടിയിലായത്.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. ഊളംപാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇയാള്‍ ചികിത്സതേടിയിരുന്നതായും പോലീസ് അറിയിച്ചു.

സന്ദര്‍ശകരുടെ കൂട്ടത്തില്‍ സെക്രട്ടേറിയറ്റില്‍ എത്തിയ ഇയാള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ കയറിക്കൂടിയ ശേഷം ഫോണിലൂടെ മറ്റുമന്ത്രിമാരെ വിളിച്ചു. ഇയാളെ എക്‌സൈസ് മന്ത്രി കെ. ബാബുവും അദ്ദേഹത്തിന്റെ ഗണ്‍മാനും ചേര്‍ന്നു പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കൈവശം കവിതകളും പരാതികളും ഉണ്ടായിരുന്നു. ഭരണ വിരുദ്ധതയായിരുന്നു കവിതകളിലെ ‘പ്രമേയം’. ഇയാളെ കന്റോണ്‍മെന്റ് പൊലീസ് വിശദമായ ചോദ്യംചെയ്യലിനു വിധേയനാക്കി.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറിയതു ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നു വിലയിരുത്തപ്പെടുന്നു.

Advertisement