തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പ്പുമായി കെ.സുധാകരന്‍ എം.പിയെ ബന്ധപ്പെടുത്തിയുള്ള കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് പി.രാമകൃഷ്ണന്റെ പ്രസ്താവനയോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂത്തുപറമ്പ് വെടിവെയ്പ്പുമായി കെ.സുധാകരനെ ബന്ധപ്പെടുത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. രാമകൃഷ്ണന്‍ പറഞ്ഞത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe Us:

അതേസമയം പി.രാമകൃഷ്ണന് കെ.പി.സി.സി. നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

കണ്ണൂരില്‍ രക്തസാക്ഷികളെ സൃഷ്ടിച്ചത് കോണ്‍ഗ്രസിനുവേണ്ടിയല്ലെന്നും കെ.സുധാകരന് വേണ്ടിയാണെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. എ.കെ.ജി ആശുപത്രി പിടിച്ചെടുക്കല്‍ സമരവും കൂത്തുപറമ്പ് വെടിവെയ്പും നഷ്ടമുണ്ടാക്കിയത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കുമാണെന്നായിരുന്നു രാമകൃഷ്ണന്റെ പരാമര്‍ശം.