Administrator
Administrator
സര്‍ക്കാരിന്റേതു മാന്യമായ തീരുമാനം
Administrator
Tuesday 6th October 2009 7:30am

ummanchandy-rwതിരുവനന്തപുരം: ചെങ്ങറ ഭൂസമരം ഒത്തുതീര്‍ന്നതില്‍ കേരളത്തിലെ സാഹചര്യത്തില്‍ സര്‍ക്കാരിനു സ്വീകരിക്കാവുന്ന ഏറ്റവും മാന്യമായ തീരുമാനമാണു സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.ചെങ്ങറ ഭൂസമരം ഒത്തുതീര്‍ന്നതില്‍ വളരെ സന്തോഷമുണ്ട്. ചെങ്ങറ സന്ദര്‍ശിക്കുകയും മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും പത്തനംതിട്ടയില്‍ ഉപവാസം നട ത്തുകയും ചെയ്ത താന്‍ ഒരുഘട്ടത്തിലും സമരക്കാര്‍ക്കു നല്‍കേണ്ട ഭൂമി എത്രയാകണമെന്ന് നിര്‍ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂമിയുടെ ലഭ്യതയനുസരിച്ചു സര്‍ക്കാരാണ് നല്‍കേണ്ട ഭൂമിയെക്കുറിച്ച് തീരുമാനിക്കേണ്ടത്. സമരം മൂലം തൊഴില്‍ നഷ്ടപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കും ഭൂമി നല്‍കുന്ന കാര്യം ആദ്യ ചര്‍ച്ചകളില്‍ വന്നെങ്കിലും ഇപ്പോള്‍ അതു പരിഗണിച്ചിട്ടില്ല. സമരക്കാര്‍ ഇറങ്ങുന്നതോടെ തൊഴിലാളികള്‍ക്കു തൊഴില്‍ തിരിച്ചു ലഭിക്കും. ഭൂമി അളന്നു കഴിയുമ്പോള്‍ തൊഴില്‍ ലഭിക്കാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കു ഭൂമി നല്‍കുന്ന കാര്യം അപ്പോള്‍ പരിഗണിക്കാനുമാണു ധാരണയെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Advertisement