കോഴിക്കോട്: യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ മൂന്നാറില്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. സി പി എമ്മിന്റെ ഈ തെറ്റായ ആരോപണത്തെക്കുറിച്ച് നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കയ്യേറ്റക്കാരെ നിയമപരമായി ഇറക്കിവിടണം. എന്നാല്‍ ഇപ്പോള്‍ മൂന്നാറില്‍ നടക്കുന്നത് നിയമം ലംഘിച്ചുകൊണ്ടുള്ള സി.പി.എം കയ്യേറ്റമാണ്. ഇത് സര്‍ക്കാരിന്റെ പരാജയമാണ്.

ആദിവാസികള്‍ക്ക് ഭൂമി നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് വയനാട്ടിലെ ഭൂമി കയ്യേറുകയല്ല, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വീട്ടലേക്ക് മര്‍ച്ച് നടത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Subscribe Us: