തിരുവനന്തപുരം: പാമോലിന്‍ കേസില്‍ താന്‍ പ്രതിയെങ്കില്‍ ഒന്നാമത്തെ കുറ്റവാളി ഇടതുപക്ഷം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. തന്നെ പാമൊലിന്‍ കേസില്‍ പ്രതിയാക്കാന്‍ വല്ല വകുപ്പുണ്ടോയെന്ന് കോടിയേരി പരിശേധിക്കണം.

പൊതുപ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കുന്നത് ഭരണ സംവിധാനത്തിന്റെ തകര്‍ച്ചക്ക് കാരണമാകും. യു.ഡി.എഫ് നേതാക്കളെ അപമാനിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. തെറ്റു ചെയ്ത ആരോടും ദാക്ഷിണ്യം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.