തൊടുപുഴ: കൈയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ പേരില്‍ ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും ദ്രോഹിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണുന്നതാണ് എന്നും കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നിലപാട്. പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് മുന്നാറില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി.

മുന്നാറില്‍ സര്‍ക്കാര്‍ നടത്തുന്ന നിയമപരമായ നടപടികളെ മാത്രമേ യു ഡി എഫ് പിന്തുണക്കുകയുള്ളുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മിച്ചെന്ന് ആരോപിക്കപ്പെടുന്ന തടയണ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.