എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരു ശബ്ദിച്ചാലും അവരെ അടിച്ചമര്‍ത്തുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
എഡിറ്റര്‍
Monday 19th June 2017 11:34pm


തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരു ശബ്ദിച്ചാലും അതിനെ അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി. പുതുവൈപ്പിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നു പ്രതിപക്ഷ നേതാവിനോടു സമ്മതിച്ചതിനുശേഷം ആരോടും ആലോചിക്കാതെ പിറ്റേദിവസം തന്നെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനത്തിനുനേരെ നരനായാട്ട് ആണ് അവിടെ നടത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കുട്ടിമാക്കൂല്‍ ദലിത് പീഡന കേസും ഫസല്‍വധ കേസും അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.


Also Read: ‘എന്റെ സാറേ അതൊരു ഒന്നൊന്നര വരവായിരുന്നു…’; അലിയ ഭട്ടിനേയും സോനം കപൂറിനേയും ജാക്വലിനേയും ഒറ്റയടിക്ക് പിന്നിലാക്കി കിംഗ് ഖാന്റെ രാജകുമാരി സുഹാന


നാട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ അവര്‍ക്കുനേരെ ക്രൂരമര്‍ദനം നടത്തി. ജനകീയ സമരങ്ങളോടു സി.പി.ഐ.എം നയം ഇതാണോ എന്നു ചോദിച്ച ഉമ്മന്‍ ചാണ്ടി ജനം പ്രതിഷേധിക്കുമ്പോള്‍ എന്താണു പ്രശ്‌നമെന്നു ചര്‍ച്ച ചെയ്യാന്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു.

ഇതു രാഷ്ട്രീയമല്ല. വി.എസ്. അച്യുതാനന്ദനും സി.പി.ഐയും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനല്ലല്ലോ. അവിടെ പൊലീസ് നടത്തിയ ക്രൂരത ടിവിയില്‍ കണ്ടവരാണ് ഉടനെ അവിടേക്കുപോകണമെന്നു തന്നോട് ആവശ്യപ്പെട്ടത്. അവിടെ കണ്ട കാഴ്ച അത്യന്തം ഭീകരമായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Advertisement