Categories

ലോട്ട­റി: ജുഡീഷ്യല്‍ അന്വേഷണം വേ­ണ­മെ­ന്ന്­ ചെ­ന്നിത്തല

sikkim lottery
തൃശൂര്‍: ലോട്ടറി പ്രശ്‌­നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്ത­ല. ഈ പ്രശ്‌നത്തില്‍ ധനമന്ത്രി രാജിവച്ച് അന്വേഷണം നടത്തിയ ശേഷം മതി സര്‍വകക്ഷിയോഗം.

ബംഗാളിലും കേരളത്തിലും സംസ്ഥാന സര്‍ക്കാറുകളുടെ ഒത്താശയോടെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ലോട്ടറി കച്ചവടം നടത്തു­ന്നത്. അവര്‍ കേരള സര്‍ക്കാറിനെ മൂക്കുകടയറിട്ടിരിക്കുകയാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന ലോട്ടറി വിഷയത്തില്‍ സി പി ഐ എം പോളിററ് ബ്യൂറോ അഭിപ്രായം പറ­യണം. തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ നേതൃക്യാമ്പില്‍ സംസാരിക്കുകയായിരു­ന്നു ചെ­ന്നിത്തല. . 

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.