Categories

മൊബൈല്‍ ദുനിയാവ്


ഒന്ന്

ഹലോ
ങാ അതെ, എന്നാ വിശേഷം?
അറിഞ്ഞില്ലേ?
ഇല്ലല്ലോ
എന്റോസള്‍ഫാന്‍ നിരോധിച്ചു, ദാ ഫ്‌ളാഷ് ന്യൂസ് വന്നുകൊണ്ടിരിക്കുന്നു.
ആണൊ, ..ഇവടെ ഡി ഡി മാത്രമെയുള്ളു
വലിയ സങ്കടായിട്ടൊ
എന്തു പറ്റി?
ഇന്നലെ ” ബാന്‍ എന്‍ഡോസള്‍ഫാന്‍” എന്ന ചെയിന്‍ മെസേജ്, മൊബൈലില്‍ വന്നിരുന്നു.
ങാ അതില്‍ എന്റെ ലിങ്കുണ്ടായിരുന്നല്ലോ, കണ്ടില്ലേ? നീ മെസേജ് ഫോര്‍വാഡ് ചെയ്തില്ലേ?
ഇല്ല
അതെന്തെ?!!
അത് ഫോര്‍വാഡ് ചെയ്യാന്‍ ഉറുപ്പിക പത്തെങ്കിലും ആകും.
അതോണ്ടല്ലട്ടൊ, പരിസ്ഥിതി വാദിയായ രണ്ടാമതൊരു സുഹൃത്തെ എനിക്കൊള്ളൂ, അഹമ്മദ്. അവന്‍ മഹാ പിശുക്കനാ. ഓന്‍ അത് ഫോര്‍വാഡ് ചെയ്യില്ലാന്ന് എനിക്കറിയാം. പിന്നെ എന്തിനാ ഞാന്‍ രിസ്‌ക് എടുക്കുന്നത്?
കഷ്ടായി
ങാ സാരല്യ.. സംഗതി നിരോധിച്ചല്ലൊ.. ആ പുകില്‍ ഒഴിഞ്ഞുകിട്ടി.

രണ്ട്

മരിക്കുമ്പോള്‍ തന്റെ മൊബൈല്‍ കൂടി തന്നോടൊപ്പം ഖബറടക്കണമെന്ന് അയാള്‍ അറിയിച്ചപ്പോള്‍ സുഹൃത്ത് ചോദിച്ചു: അതുകൊണ്ടന്താ പ്രയോജനം?
മലക്കുകള്‍ ഖബറില്‍ വരുബോള്‍ പേടിയാകും. നിങ്ങള്‍ വിളിക്കുബോള്‍ റീംങ്‌ടോണ്‍ കേട്ടെങ്കിലും സമാധാനിക്കാലൊ.
അയാള്‍ മരിച്ചപ്പോള്‍ അന്ത്യാഭിലാഷം നടപ്പിലാക്കി. ശവസംസ്‌കാരം കഴിഞ്ഞ അന്നു രാത്രി ഭാര്യ അയാളുടെ നമ്പറില്‍ വിളിച്ചു.

എന്‍ ഗെയ്ജിംഗ് ടോണ്‍.
പിറ്റേന്ന് മകന്‍ വിളിച്ചു
എന്‍ ഗെയ്ജിഗ് ടോണ്‍.
പിറ്റേന്ന് സുഹൃത്ത് വിളിച്ചപ്പോഴും അതെ.
ഇതറിഞ്ഞ് ഭാര്യ: പടച്ചോന്‍ ഫോണ്‍ പിടിച്ചു വാങ്ങിയോ?
അതു കേട്ട് മകന്‍: പടച്ചോനെന്തിനാ മൊബൈല്‍?
സുഹൃത്ത്: അവിടെയും ഓന്‍ റിയലെസ്‌റ്റേറ്റ് പരിപാടി തുടങ്ങീന്നാ ഇന്റെ ഡൗട്ട് . എപ്പോഴും ബ്യുസിയാണല്ലോ!.

വര: മജിനി തിരുവങ്ങൂര്‍

മൊബൈല്‍ ഫോണ്‍ പതിപ്പ് ഇനി അറ്റന്റ് ചെയ്യാം

റിങ് ടോണ്‍ (കവിത / വീരാന്‍ കുട്ടി)

ആദാമും ഹവ്വയും പിന്നെ വിലക്കപ്പെട്ട കനിയും ( മൊബൈല്‍ ഒരു വായന / ജോസഫ് കെ ജോബ്)

കയ്യും തലയും പുറത്തിടരുത് ( കഥ: ടി.ബി ലാല്‍)

ചൈനാ സെറ്റ് (കവിത)

13 Responses to “മൊബൈല്‍ ദുനിയാവ്”

 1. komban

  ഉത്തരാധുനികതയുടെ പുതിയ വരികള്‍ മൊബൈല്‍ എന്നാ പുതിയ ഉപകരണം മനുഷ്യന് മരിച്ചാലും മറക്കാന്‍ പറ്റാത്ത ഒന്നായിരിക്കുന്നു

 2. sajirafaizal

  ഗുഡ്!

 3. shabna sumayya

  well done..

  Nice one

 4. Stanley Thomas

  മ്മം.കൊള്ളാം..

 5. salmanul faris

  കൊള്ളാം

 6. shibu

  സൂപ്പര്‍

 7. shahid

  നന്നായിട്ടുണ്ട്

 8. fathima

  good

 9. എസ്.എ.ഖുദ്സി

  മൊബൈല് കവിതകള് മുമ്പും ഉണ്ടായിരുന്നു, അവയെ നാം മിനിക്കവിത എന്നുവിളിച്ചുവന്നിരുന്നു.

 10. mustaf desamangalam

  nice it is……

 11. എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌

  ഞാന്‍ സത്യമായും മൊബൈല്‍ സന്ദേശങ്ങളിലൂടെ ഒരു കൊച്ചു നോവല എഴുതണം എന്ന് ആശിക്കുന്നു .ഒരു പുതിയകാല റൊമാന്‍സ്.

 12. Manojkumar.R

  നല്ല കഥ അഭിനന്ദനങ്ങള്‍!

 13. asmo puthenchira

  Dr .ഉമര്‍ നല്ല കതാക്ര്താനെന്നു തെളിയിച്ചു. നന്ദി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.