എഡിറ്റര്‍
എഡിറ്റര്‍
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ പക്ഷപാതപരമല്ലെന്ന് കേന്ദ്രം തെളിയിക്കണം: ഉമര്‍
എഡിറ്റര്‍
Monday 11th February 2013 9:44am

ശ്രീനഗര്‍: അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ പക്ഷപാതപരമല്ലെന്ന് കാശ്മീര്‍ ജനതയേയും ലോകത്തേയും ബോധ്യപ്പെടുത്താനുള്ള ബാധ്യത യു.പി.എ സര്‍ക്കാരിനുണ്ടെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള.

Ads By Google

കസബിന്റെ വധശിക്ഷയ്ക്ക് ശേഷം അഫ്‌സലിനേയും ഉടനെ തൂക്കിലേറ്റുമെന്ന് തനിക്കറിയാമായിരുന്നുവെന്നും നടപടിയില്‍ അത്ഭുതമൊന്നും കാണുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

കസബിന്റെ വധശിക്ഷ നടപ്പാക്കിയതിന് ശേഷം അഫ്‌സല്‍ ഗുരുവിന്റേത് ഉടനെ നടക്കുമെന്ന തോന്നല്‍ തനിയ്ക്കുണ്ടായിരുന്നു. ഈ വവധശിക്ഷ തിരഞ്ഞുപടിച്ച് നടത്തിയ ഒന്നല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ട്. ആ ഉത്തരവാദിത്വം ജുഡീഷ്യറിക്കും രാഷ്ട്രീയ നേതൃത്വത്തിനുമാണ് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഉമര്‍ പറഞ്ഞു.

ഈ വധശിക്ഷ കാശ്മീരികള്‍ക്കിടയില്‍ അന്യതാബോധം സൃഷ്ടിക്കും. താഴ്‌വരയില്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്. ഇക്കാര്യങ്ങള്‍ കേന്ദ്രവുമായി വിശദമായി ചര്‍ച്ച ചെയ്യുമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

അഫ്‌സലിന്റെ കുടുംബത്തെ സര്‍ക്കാര്‍ വിവരം അറിയിച്ചില്ലെന്ന് ഉമര്‍ അബ്ദുല്ല ആവര്‍ത്തിച്ചു. സ്പീഡ് പോസ്റ്റ് വഴി വിവരം അറിയിച്ചത് ശരിയായില്ല. തങ്ങളെ വിവരം അറിയിച്ചില്ലെന്ന് ഇന്നലെയും അഫ്‌സലിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

തൂക്കിക്കൊല്ലുന്നതിന് മുമ്പ് അഫ്‌സലിനെ കുടംബത്തിന് അവസാനമായി കാണാന്‍ അവസരമൊരുക്കാത്ത  നടപടി അംഗീകരിക്കാനാകില്ല. ദല്‍ഹിയില്‍ വെച്ച് അഫ്‌സലിനെ കുടുംബത്തിന് അവസാനമായി കാണാന്‍ അവസരമൊരുക്കുകയും അത് രസഹ്യമാക്കി വെക്കുകയും ചെയ്യാമായിരുന്നു.

കാശ്മീരിലെ വരും തലമുറകള്‍ അഫ്‌സല്‍ ഗുരു ആരാണെന്ന് തിരിച്ചറിയും. അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ കാശ്മീരിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.

Advertisement