Administrator
Administrator
ഉമയ്യാത്തില്‍ വാഹനാപകടം: കോഴിക്കോട് സ്വദേശി മരിച്ചു
Administrator
Friday 16th October 2009 11:08pm

blood_spatter-rw
ദമ്മാം: ഉംറക്ക് പുറപ്പെട്ട അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കൈതപ്പൊയില്‍ കോട്ടാരക്കോത്ത് മൊയ്തീന്‍ കോയ-നഫീസ ദമ്പതികളുടെ മകന്‍ ഷൗക്കത്തലി(37) ആണ് മരിച്ചത്. മറ്റു നാലു പേര്‍ക്കും നിസ്സാര പരിക്കേറ്റു.

ഇന്നലെ പുലര്‍ച്ചെ അഞ്ചിന് റിയാദ്-മക്ക എക്‌സ്പ്രസ് റോഡില്‍ ഉമയ്യാത്ത് എന്ന സ്ഥലത്തിനടുത്തായിരുന്നു അപകടം. ഷൗക്കത്തലിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹം ഉറങ്ങിപ്പോയതൊടെ നിയന്ത്രണം നഷ്ടപ്പെട്ട ടൊയോട്ട ഇന്നോവ കാര്‍ ഇരുവശത്തെ പാതകളെ വേര്‍തിരിക്കുന്ന കമ്പിവേലിയില്‍ ചെന്നിടിച്ചു. ഷൗക്കത്തലിയുടെ സഹോദരീഭര്‍ത്താവ് താമരശ്ശേരി സ്വദേശി ശരീഫ്, ഈങ്ങാപ്പൂഴ സ്വദേശി അശ്‌റഫ്, വയനാട് സ്വദേശി ശറഫുദ്ദീന്‍, മാനന്തവാടി ദ്വാരക ജാഫര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്‌

Advertisement