ന്യൂദല്‍ഹി: ഭാരതീയ ജനശക്തി പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടിയുടെ സ്ഥാപക കൂടിയായ ഉമാഭാരതി രാജിവെച്ചു.ഗഡ്കരി ബി ജെ പി പ്രസിഡണ്ടായി സ്ഥാനമേറ്റ ശേഷം ബി ജെ പി വിട്ട നേതാക്കളെ തിരികെക്കൊണ്ട് വരുന്നതിന് ശ്രമം നടക്കുന്നതിനിടെയാണ് ഉമയുടെ രാജി. മാതൃപാര്‍ട്ടിയിലേക്ക് തിരിച്ച് പോകുന്നതിന്റെ മുന്നോടിയായാണ് രാജിയെന്ന് വിലയിരുത്തപ്പെടുന്നു.

താന്‍ മാനസികമായും ശാരീരികമായും സ്വതന്ത്രമാകാന്‍ ആഗ്രഹിക്കുന്നതായി ഉമാഭാരതി വ്യക്തമാക്കി. എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിമര്‍ശച്ചതിന്റെ പേരിലാണ് ഉമാഭാരതിയെ ബി ജെ പി യില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് 2005ല്‍ അവര്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

Subscribe Us: