എഡിറ്റര്‍
എഡിറ്റര്‍
റായ് ബറേലിയില്‍ സോണിയയ്‌ക്കെതിരെ ഉമ ഭാരതിയെ നിര്‍ത്താന്‍ ബി.ജെ.പി തീരുമാനം
എഡിറ്റര്‍
Thursday 27th March 2014 8:46am

soni-auma

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റായ് ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കെതിരെ ഉമ ഭാരതിയെ മത്സരിപ്പിയ്ക്കാന്‍ ബി.ജെ.പി തീരുമാനിച്ചതായി സൂചന. രണ്ടോ മൂന്നോ ദിവസത്തിനകം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നും സൂചനയുണ്ട്.

മധ്യപ്രദേശിലെ ഝാന്‍സിയില്‍ നിന്ന് മത്സരിയ്ക്കാനാിരുന്നു നേരത്തെ തീരുമനിച്ചിരുന്നത്. എന്നാല്‍ ഉമയെ ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്ന് മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി പരിഗണിയ്ക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ബി.ജെ.പിയുടെ ഉത്തര്‍പ്രദേശ് ഘടകമാണ് ഇത്തരമൊരു തീരുമാനം മുന്നോട്ട് വെച്ചത്. സോണിയ്‌ക്കെതിരെ കനത്ത മത്സരം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.

അതിനിടെ വാരാണസിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയ്‌ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ മത്സരത്തിന് പ്രമുഖനായൊരു നേതാവിനെ നിര്‍ത്തുമെന്ന സൂചനയും ഉമയെ സോണിയയ്‌ക്കെതിരെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമായി.

അതേ സമയം യോഗ ഗുരു രാം ദേവ് ഉമ ഭാരതിയ്ക്ക് പിന്തുണയുമായി വന്നു. പാര്‍ട്ടി തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് രാം ദേവ് ട്വീറ്റ് ചെയ്തിരുന്നു. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് രാംദേവ് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചിരുന്നെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisement