ന്യൂദല്‍ഹി: മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും തീപ്പൊരി നേതാവുമായ ഉമാഭാരതി ബി.ജെ.പിയില്‍ തിരിച്ചെത്തി. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഉമാഭാരതി പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. 2005ല്‍ അച്ചടക്കനടപടികളുടെ ഭാഗമായിട്ടായിരുന്നു ബി.ജെ.പി ഉമയെ പുറത്താക്കിയത്.

ലഖ്‌നൗവില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടിവ് മീറ്റിംഗിലാണ് ഉമാഭാരതിയെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. ഉമാഭാരതി തിരിച്ചെത്തുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗാഡ്ക്കരി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഉമയായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

എല്‍.കെ അദ്വാനി ജിന്ന അനുകൂല പരാമര്‍ശം നടത്തിയതിനെ ശക്തമായി എതിര്‍ത്ത നേതാവായിരുന്നു ഉമ. തുടര്‍ന്ന് ഉമയ്ക്ക് പാര്‍ട്ടി കാരണംകാട്ടിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അദ്വാനിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഉമാഭാരതിയെ ഒടുവില്‍ പാര്‍ട്ടി നേതൃത്വം പുറത്താക്കുകയായിരുന്നു.

തുടര്‍ന്ന് ഭാരതീയ ജനശക്തി പാര്‍ട്ടിയിലൂടെ ഉമ തന്റെ രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ വേണ്ടത്ര തിളങ്ങാന്‍ ഉമയ്ക്ക് കഴിഞ്ഞിരുന്നില്ല. ആര്‍.എസ്.എസ് പിന്തുണയോടെയാണ് ഉമാ ഭാരതി പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരിക്കുന്നത