ന്യൂദല്‍ഹി: അള്‍ട്ര ടെക് സിമന്റിന്റെ കയറ്റുമതി നിലവിലെ സ്ഥിതിയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി കമ്പനിയുടെ ചെയര്‍മാന്‍ അറിയിച്ചു. ആഭ്യന്തര വിപണിയില്‍ ഡിമാന്റ് വര്‍ധിച്ചതാണ് ഇതിന് കാരണം.

Ads By Google

Subscribe Us:

തങ്ങള്‍ ഇനി ആഭ്യന്തര വിപണിയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും കയറ്റുമതി വളര്‍ച്ച കുറച്ചുവര്‍ഷം സ്ഥിരമായി നില്‍ക്കുമെന്നും കമ്പനി ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. കഴിഞ്ഞവര്‍ഷം ബില്‍ള ഗ്രൂപ്പിന്റെ കയറ്റുമതി 371 കോടിയോടടുത്തിരുന്നു.

കണ്‍സ്ട്രക്ഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചയാണ് വിപണിയില്‍ സിമന്റിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചിരിക്കുന്നത്. സിമന്റ് വിപണിയില്‍ നിലവില്‍ ഡിമാന്റ്- സപ്ലെ പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.