ന്യൂദല്‍ഹി: കേന്ദ്രവുമായുള്ള സമാധാനചര്‍ച്ചകള്‍ ഫെബ്രുവരി 10 മുതല്‍ പുനരാരംഭിക്കുമെന്ന് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം (ഉള്‍ഫ) വ്യക്തമാക്കി.

മുന്‍ധാരണകളൊന്നുമില്ലാത്ത ചര്‍ച്ചയ്ക്ക് ഉള്‍ഫ തയ്യാറാണെന്ന് പബ്ലിക് സെക്രട്ടറി മിതംഗ ദൈമാരി പറഞ്ഞു. ആസാമിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി സമാധാനചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും ദൈമാരി പറഞ്ഞു.

ഉള്‍ഫയുടെ ഭാഗത്തുനിന്നുമുണ്ടായ ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ചര്‍ച്ചയ്ക്ക് തയ്യാറായതിനെ കണക്കാക്കുന്നത്. നേരത്തേ ഉള്‍ഫയുടെ പ്രധാന നേതാവടക്കം മൂന്നുപേരെ ജയില്‍മോചിതരാക്കിയിരുന്നു.