ന്യൂദല്‍ഹി:  മുതിര്‍ന്ന ഉള്‍ഫ നേതാവിനെയും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെയും മ്യാന്‍മറില്‍ സൈന്യം അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗ് പറഞ്ഞു. ഉള്‍ഫ ഫിനാന്‍സ് സെക്രട്ടറി ലഫ്. കേണല്‍ ജിബോണ്‍ മോറണ്‍, ഗോഹട്ടിയിലെ ഒരു പത്രത്തില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ഭട്ടാചാര്‍ജി എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗ് സ്ഥിരീകരിച്ചു.

ഉള്‍ഫ നേതാവ് പരേഷ് ബറുവയുടെ അഭിമുഖത്തിനായി താന്‍ മ്യാന്‍മറിലേക്ക് പോകുമെന്ന് നേരത്തെ രാജീവ് ഭട്ടാചാര്‍ജി ഫേസ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും അറിയിച്ചിരുന്നു. അഭിമുഖത്തിനായുള്ള യാത്രയിലായിരുന്നു ഇദ്ദേഹമെന്നാണ് വിവരം. ബറുവയുടെ നേതൃനിരയില്‍ രണ്ടാംസ്ഥാനത്തുള്ളയാളാണ് മോരന്‍.

Subscribe Us:

മ്യാന്‍മര്‍ അധികൃതര്‍ ഇവരെ അറസ്റ്റുചെയ്ത ശേഷം ഇന്ത്യന്‍ നേതാക്കളെ വിവരമറിയിക്കുകയായിരുന്നു.