എഡിറ്റര്‍
എഡിറ്റര്‍
യുക്രൈന്‍ സ്‌ട്രെക്കര്‍ ആന്ദ്രെ ഷെവ്‌ചെങ്കോ വിരമിച്ചു
എഡിറ്റര്‍
Thursday 21st June 2012 8:22am

കീവ്: യുക്രൈന്‍ സ്‌ട്രൈക്കര്‍ ആന്ദ്രെ ഷെവ്‌ചെങ്കോ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും വിരമിച്ചു. യൂറോ കപ്പിനു ശേഷം താന്‍ വിരമിക്കുമെന്ന് ആന്ദ്രെ നേരത്തെ അറിയിച്ചിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും ക്ലബ് മത്സരങ്ങളില്‍ താന്‍ ഇനിയും തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

യൂറോകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ സ്വീഡനെതിരെ രണ്ട് തകര്‍പ്പന്‍ ഗോള് നേടിയാണ് ആന്ദ്രെ കളിക്കളത്തില്‍ നിറഞ്ഞത്. എന്നാല്‍ അടുത്ത രണ്ടുമത്സരങ്ങളും തോറ്റതോടെ യുക്രൈന്‍ യൂറോയില്‍ നിന്നും പുറത്താക്കി. ഇംഗ്ലണ്ടിനെതിരെയുള്ള ഈ തോല്‍വിക്ക് പിന്നാലെയാണ് ആന്ദ്രെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

1995 മുതല്‍ യുക്രൈന്‍ ദേശീയ ടീമംഗമാണ് ആന്ദ്രെ ഷെവി ചെങ്കോ. ഡൈനാമോ കിവിയിലൂടെ ക്ലബ് രംഗത്തേക്ക് വന്ന ആന്ദ്രെ എസി മിലാന്‍ ,ചെല്‍സിയ തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിരുന്നു. തന്റെ ക്ലബ്ബ് കരിയറില്‍ 175 ഗോളുകളാണ് ഇദ്ദേഹം അടിച്ചുകൂട്ടിയത്. ചാമ്പ്യന്‍സ് ലീഗില്‍ 58 ഗോളുകളാണ് ആന്ദ്രെയുടെ നേട്ടം. യുക്രൈന്‍ ദേശീയ ടീമിലെ എതിരാളികള്‍ ഭയക്കുന്ന താരമായിരുന്നു ആന്ദ്രെ ഷെവി ചെങ്കോ

Advertisement