എഡിറ്റര്‍
എഡിറ്റര്‍
പ്രക്ഷോഭത്തെത്തുടര്‍ന്ന് ഉക്രൈന്‍ പ്രധാനമന്ത്രി രാജി വച്ചു
എഡിറ്റര്‍
Wednesday 29th January 2014 10:48am

ukrain-pm

കീവ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഉക്രൈന്‍ പ്രധാനമന്ത്രി മിക്കോള അസാറോവും കാബിനറ്റ് മന്ത്രിമാരും രാജി വച്ചു.  പ്രിസഡന്റ് വിക്ടോര്‍ യാന്‍കോവിച് ഇവരുടെ രാജി അംഗീകരിച്ചു.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രക്ഷോഭ വിരുദ്ധ നിയമം പാര്‍ലമെന്റ് പാസാക്കിയതിന്റെ തൊട്ടുപിറകെയാണ് പ്രധാനമന്ത്രിയുടെ രാജി.

ഒത്തുതീര്‍പ്പിന് വേണ്ടിയാണ് തന്റെ രാജിയെന്ന് അസാറോവ് പിന്നീട് പ്രതികരിച്ചു.

കടുത്ത പ്രക്ഷോഭത്തെത്തുടര്‍ന്ന് തലസ്ഥാനമായ കീവിലെ സ്ഥിതി യുദ്ധ സമാനമാവുകയും പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ ആറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് ഒഴിവാക്കി.

പ്രശ്‌ന പരിഹാരത്തിനായി യൂറോപ്യന്‍ വിദേശകാര്യ മേധാവി കാതറിന്‍ ആഷ്തണ്‍ ഉക്രൈന്‍ സന്ദര്‍ശനത്തെത്തി. സര്‍ക്കാര്‍ നേതാക്കളുമായും പ്രതിപക്ഷ, പ്രക്ഷോഭ നേതാക്കളുമായും അവര്‍ ചര്‍ച്ച നടത്തുമെന്ന് ഇ.യു വക്താക്കള്‍ അറിയിച്ചു.

Advertisement