എഡിറ്റര്‍
എഡിറ്റര്‍
‘ഞങ്ങളുടെ പള്ളിയിലേക്ക് ഏവര്‍ക്കും സ്വാഗതം’ എന്ന് യു.കെയിലെ മുസ്‌ലീങ്ങള്‍: എല്ലാവിശ്വാസികളുമുള്‍പ്പെട്ട സമൂഹത്തെയാണ് ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതെന്ന് ജെറമി കോര്‍ബിന്‍
എഡിറ്റര്‍
Monday 6th February 2017 2:45pm

corbyn


യു.കെയിലെ 150 പള്ളികളാണ് ‘എന്റെ പള്ളി സന്ദര്‍ശിക്കാം’ എന്ന സന്ദേശത്തോടെ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തിരിക്കുന്നത്.


ബര്‍മിങ്ഹാം: പള്ളികളുടെ വാതില്‍ എല്ലാവര്‍ക്കും മുമ്പിലും തുറന്നുകൊടുത്ത് യു.കെയിലെ മുസ്‌ലീങ്ങള്‍. മുസ്‌ലിം സമുദായത്തിനെതിരായ തെറ്റിദ്ധാരണകളെ ഇല്ലാതാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

യു.കെയിലെ 150 പള്ളികളാണ് ‘എന്റെ പള്ളി സന്ദര്‍ശിക്കാം’ എന്ന സന്ദേശത്തോടെ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തിരിക്കുന്നത്. മുസ്‌ലിം കൗണ്‍സില്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

എല്ലാതരം വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും പള്ളികളില്‍ പ്രവേശിക്കാം. അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പള്ളികളില്‍ ആളുകളുണ്ടാവുമെന്നും എം.സി.ബി അറിയിച്ചു.

പളളികള്‍ എല്ലാവര്‍ക്കും തുറന്നുകൊടുക്കാനുള്ള പരിപാടി അഭിനന്ദിച്ച് ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും രംഗത്തെത്തി. വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്കിലെ പള്ളി സന്ദര്‍ശിച്ചുകൊണ്ടാണ് കോര്‍ബിന്‍ പരിപാടിയുടെ ഭാഗമായത്.


Must Read: ‘ഞാനും പത്രം വായിക്കാറുണ്ട്’ കണ്ണൂരിലെ ബി.ജെ.പി അക്രമം രാജ്യസഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ച കെ.കെ രാഗേഷിനോട് പി.ജെ കുര്യന്‍ 


‘മതിലുകള്‍ കെട്ടാന്‍ കോണ്‍ക്രീറ്റ് ഇടുന്നതിലും ശക്തമാണ് ഒരുമിച്ചിരുന്ന് കാപ്പികുടിക്കുന്നത്’ എന്നു ട്വീറ്റു ചെയ്തുകൊണ്ടാണ് കോര്‍ബിന്‍ ഈ പരിപാടിയെ അഭിനന്ദിച്ചു.

മുസ്‌ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള മറുപടി കൂടിയാണ് കോര്‍ബിന്റെ ട്വീറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചിലയാളുകള്‍ മുസ്‌ലീങ്ങളെ നിരോധിക്കുകയാണ്. എന്നാല്‍ ബ്രിട്ടീഷ് പള്ളികളിലെ സന്ദര്‍ശകര്‍ എല്ലാതരം വിശ്വാസികളും മതങ്ങളും ഉള്‍പ്പെട്ട ഒരു സമൂഹത്തെയാണ് സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement