ലണ്ടന്‍: ബ്രിട്ടന്‍ പാര്‍ലമെന്റിലേക്ക് നടന്ന രെഞ്ഞെടുപ്പില്‍ പ്രധാന മന്ത്രി തെരേസ മെയ്ക്ക് കനത്ത തിരിച്ചടി. കേവല ഭൂരിപക്ഷമായ 326 സീറ്റ് നേടാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലേബര്‍ പാര്‍ട്ടിക്കും കഴിഞ്ഞില്ല. കാലാവധി പൂര്‍ത്തിയാകും മുന്നേ തെരഞ്ഞെടുപ്പിന് ഇറങ്ങിയ തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.


Also read ‘കൈവിടാനാകില്ല ഈ സ്വത്തിനെ’; പരിശീലകനായി കുംബ്ല തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍; താരങ്ങള്‍ എതിര്‍ത്തിട്ടും ഉപദേശക സമിതി കുംബ്ലെയ്‌ക്കൊപ്പം


Related image

 

തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ ഉറച്ച വിജയ പ്രതീക്ഷയിലായിരുന്ന തെരേസ മേയ്ക്ക് ലഭിച്ച തിരിച്ചടിയാണ് തെരഞ്ഞെടുപ്പ വിധി. 650 അംഗ പാര്‍ലമെന്റില്‍ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 35 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്.

ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 12 സീറ്റും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയ്ക്ക് 10 സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഭരണ പ്രതീക്ഷയുമായിറങ്ങിയ കണ്‍സര്‍വേറ്റീവുകള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മെയ് സ്വന്തം മണ്ഡലമായ മെയ്ഡന്‍ ഹെഡില്‍ വിജയിച്ചു.


Dont miss  പത്തോളം ഇസ്ലാമിക രാജ്യങ്ങള്‍ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്; സാക്കിര്‍ നായിക്