ലണ്ടന്‍: നാല് ദിവസം ഫ്രീസറിനുള്ളില്‍ കിടന്ന 54 കാരി തിരിച്ചെത്തി. കഴിഞ്ഞയാഴ്ച്ച കാണാതായ തെരേസ ക്രിസ്റ്റ്യന്‍ എന്ന 54 കാരിയാണ് നാല് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരിക്കുന്നത്.

Ads By Google

ഇവരുടെ അപ്പാര്‍ട്‌മെന്റില്‍ മകന്‍ നടത്തിയ തിരച്ചിലിലാണ് വലിയ ഫ്രീസറിനുള്ളില്‍ നിന്നും തെരേസയെ കണ്ടെത്തിയത്. ഫ്രീസറിനുള്ളിലെ ഞെരുക്കം കേട്ട് സംശയം തോന്നിയതിനാലാണ് തുറന്ന് നോക്കിയതെന്ന് ഇയാള്‍ പറഞ്ഞു.

എന്നാല്‍ എന്തിനാണ് ഇവര്‍ ഫ്രീസറില്‍ കയറിയതെന്ന് വ്യക്തമല്ല. പുറത്ത് നിന്ന് പൂട്ടാത്ത നിലയിലായിരുന്നു ഫ്രീസറെങ്കിലും എന്ത് കൊണ്ട് ഇവര്‍ പുറത്ത് കടക്കാന്‍ ശ്രമിച്ചില്ല എന്നതും വിചിത്രമാണ്.