എഡിറ്റര്‍
എഡിറ്റര്‍
യു.ജി.സി നെറ്റ് പരീക്ഷ: 15,000 പേര്‍ കൂടി പുതുതായി ജയിക്കും
എഡിറ്റര്‍
Tuesday 13th November 2012 11:19am

കോഴിക്കോട്: 2012 ജൂണ്‍ 24 ന് നടന്ന യു.ജി.സിയുടെ നെറ്റ്(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയില്‍ മിനിമം യോഗ്യത നേടിയ 15,178 പേര്‍ക്ക് കൂടി ലക്ചര്‍ഷിപ്പ് നല്‍കാന്‍ യു.ജി.സി തീരുമാനിച്ചു.

Ads By Google

ഇതോടെ 3,493 പേര്‍ക്ക് പുതുതായി ലക്ചര്‍ഷിപ്പും 1685 പേര്‍ക്ക് ജെ.ആര്‍.എഫും(ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്) ലഭിക്കും. ജൂണില്‍ നടന്ന നെറ്റ്പരീക്ഷയ്ക്ക് ശേഷം മിനിമം യോഗ്യതയില്‍ മാറ്റം വരുത്തിയത് കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടത്തോല്‍വിക്ക് കാരണമായിരുന്നു.

പല സംസ്ഥാനങ്ങളില്‍ നിന്നും ഇതിനെതിരെ യു.ജി.സിക്കെതിരെ കേസ് നടന്നു വരികയാണ് വളരെ നാടകീയമായി യു.ജി.സി റിസല്‍ട്ടിന്റെ സപ്ലിമെന്ററി ലിസ്റ്റ് ഇന്നു പുറത്തിറക്കിയത്. രാജ്യമാകെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ പരാതി പരിഗണിച്ച യു.ജി.സി ചില പ്രത്യേക മാനദണ്ഡങ്ങള്‍ പരിഗണിച്ച് 15,178 പേര്‍ക്കു കൂടി നെറ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടയില്‍ യു.ജി.സിക്കെതിരെ 3,000 ല്‍ പരം പേര്‍ കേസു കൊടുത്തതുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്.

Advertisement