തിരുവന്തപുരം: രാജ്യത്തെ 123 കല്‍പ്പിത സര്‍വ്വകലാശാലകളുടെ പേരിലെ സര്‍വ്വകലാശാലാ പദവി ഒഴിവാക്കാന്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുജിസി ഉത്തരവിറക്കി.

Subscribe Us:

കേരളത്തിലെ അമൃതയും കലാമണ്ഡലം ഉള്‍പ്പടെയുള്ള കല്‍പ്പിത സര്‍വ്വകളാശാലകള്‍ക്കാണ് പദവി നഷ്ടമാകുക. ഇത്തരം കല്‍പ്പിത സ്ഥാപനങ്ങള്‍ സര്‍വ്വകലാശാല പദവി പേരിനൊപ്പം ഉപയോഗിക്കുന്നത് യുജിസി ആക്ടിന് വിരുദ്ധമാണെന്ന് നവംബര്‍ മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.


Dont Miss ‘മുസ്‌ലീങ്ങള്‍ ഇവിടെ ജീവിക്കണ്ടാ, നാടുവിട്ടില്ലെങ്കില്‍ കൊന്നുകളയും’ എന്നു പറഞ്ഞ് കാട്ടാക്കടയില്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി


ഒരു മാസത്തിനകം നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കേന്ദ്ര-സംസ്ഥാനനിയമം മൂലം സ്ഥാപിതമാക്കാത്ത സ്ഥാപനത്തിനൊ കോര്‍പ്പറേറ്റ് ബോഡിക്കോ സര്‍വ്വകലാശാല എന്ന് അറിയപ്പെടാനാകില്ലെന്ന് യുജിസി സെക്രട്ടറി പി.കെ താക്കൂര്‍ ഉത്തരവിറക്കി.

പുതിയ പേരുണ്ടാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചശേഷം പുതിയ വിജ്ഞാപനത്തിലൂടെ പേര് മാറ്റണമെന്നും ഉത്തരവില്‍ പറയുന്നു. പുതിയ പേരിന് താഴെ യൊ ബ്രായ്ക്കറ്റിലൊ സര്‍വ്വകലാശാല പദവിയുളള സ്ഥാപനം എന്നു രേഖപ്പെടുത്താവുന്നതാണ്.

ഉത്തരവ് പാലിച്ചില്ലെങ്കില്‍ അംഗീകാരം നഷ്ടമാകുമെന്നും അറിയിപ്പുണ്ട്. തൃശ്ശൂരിലെ കേരള കലാമണ്ഡലം, എറണാകുളത്തെ ചിന്മയ വിശ്വവിദ്യാപീഠം, കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള അമൃത വിശ്വവിദ്യാപീഠം എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ത്തന്നെ 25 സ്ഥാപനങ്ങള്‍ക്ക് സര്‍വ്വകലാശാല എന്ന പദവി നഷ്ടമാകും. കര്‍ണ്ണാടക-മഹാരാഷ്ടയിലെ ഇത്തരം സ്ഥാപനങ്ങള്‍ക്കും വിലക്ക് ബാധകമാണ്.