മംഗലാപുരം: ഉഡുപ്പിക്കടുത്ത് പടുബിദ്രിയിലെ തെങ്കയര്‍മാളില്‍ ഇന്നലെ രാത്രി റോഡപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

Ads By Google

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് പോയി മടങ്ങിവരുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനം എതിരെ വന്ന ടാങ്കര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

വെങ്ങോല നടുക്കുടിപറമ്പില്‍ ഷാജി (48), സഹോദരിമാരായ എന്‍.എസ്. ജയന്തി (44), ശാന്ത (47), ശാന്തയുടെ ഭര്‍ത്താവ് കെ.ജി. വിജയന്‍ (52) എന്നിവര്‍ മരിച്ചതായാണ് അറിയുന്നത്.

ഷാജിയുടെ ഭാര്യ ലളിത (40), മകള്‍ അരുണിമ (14), സുഭാഷിന്റെ മകന്‍ നന്ദു (11), ജയന്തിയുടെ മകന്‍ കണ്ണന്‍ (12), ബാബു (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ഉഡുപ്പിയിലും മംഗലാപുരത്തുമുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെങ്ങോലയില്‍ ഫര്‍ണിച്ചര്‍ കട നടത്തുന്ന ഷാജിയുടെ നേതൃത്വത്തിലാണ് ബന്ധുക്കള്‍ മൂകാംബിക ദര്‍ശനത്തിന് പുറപ്പെട്ടത്.