എഡിറ്റര്‍
എഡിറ്റര്‍
ഉദയനിധി സ്റ്റാലിന് പിന്നാലെ ഭാര്യയും സിനിമയിലേക്ക്
എഡിറ്റര്‍
Friday 16th March 2012 10:30am

സിനിമയുമായും സാഹിത്യവുമായും രാഷ്ട്രീയവുമായുമൊക്കെ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന കുടുംബമാണ് കരുണാനിധിയുടേത്. രാഷ്ട്രീയവും സിനിമയും അരങ്ങുവാഴുന്ന കരുണാനിധി കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി സിനിമയുടെ വെള്ളിത്തിരയിലേക്ക്. കരുണാനിധിയുടെ കൊച്ചുമകനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധിയാണ് സിനിമയില്‍ ഭാഗ്യപരീക്ഷണത്തിനെത്തുന്നത്.  നിരവധി ഹ്രസ്വചിത്രങ്ങളൊരുക്കി കഴിവ് തെളിയിച്ച കൃതിക സംവിധായികയായാണ് സിനിമയിലെത്തുന്നത്.

ആദ്യം ചിത്രം നിര്‍മിക്കുന്നത് ഭര്‍ത്താവ് ഉദയനിധി സ്റ്റാലിനാണ്. ഉദയനിധിയുടെ നിര്‍മാണ കമ്പനിയായ റെഡ്‌ജൈന്റ് ചിത്രം പുറത്തിറക്കും. ആദ്യ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയ കൃതിക സഹസംവിധായകരുമായി ചര്‍ച്ചയിലാണ്.

ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ തമിഴകത്തെ മുന്‍നിര താരങ്ങള്‍ തന്നെയാകും പ്രധാന വേഷങ്ങളില്‍. മികച്ച ടെക്‌നിക്കല്‍ ടീമിന്റെ സഹായം ചിത്രത്തിന് ഉറപ്പുവരുത്തും. തന്റെ ഭാര്യയില്‍ വന്‍ പ്രതീക്ഷയാണ് ഉദയനിധിക്കുള്ളത്.

അഴഗിരിയുടെ മകന്‍ ദയാനിധിയുടെ ക്ലൗഡ് നൈന്‍ മൂവീസും ഉദയനിധിയുടെ റെഡ്ജയന്റ് മൂവീസും തമ്മില്‍ കടുത്ത മത്സരം തന്നെയുണ്ട് നിര്‍മ്മാണ രംഗത്ത്. സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന റെഡ്ജയന്റിന്റെ അമരക്കാരനായ ഉദയനിധി സ്റ്റാലിന്‍ ഇതിനിടെ നായകനായും പ്രത്യക്ഷപ്പെടുകയാണ്. ഉദയനിധി നായകനായ ഒരു കാല്‍ ഒരു കണ്ണാടി എന്ന ചിത്രം ഉടന്‍ റിലീസ് ചെയ്യും. എം. രാജേഷാണ് ചിത്രം സംവിധാനം ചെയ്തത്.

Malayalam news

Kerala news in English

Advertisement