എഡിറ്റര്‍
എഡിറ്റര്‍
അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യശത്രുവെന്ന് ശിവസേന
എഡിറ്റര്‍
Sunday 20th August 2017 11:52am

മുംബൈ: രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ മുഖ്യഎതിരാളി ബി.ജെ.പി ആയിരിക്കുമെന്ന് ഉദ്ധവ് താക്കറെ. എന്‍.ഡി.എയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേന കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി.ജെ.പിയ്‌ക്കൊപ്പം അധികാരം പങ്കിടുന്നുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ വിജയസാധ്യത ഇരട്ടിയാക്കാന്‍ അഹോരാത്രം പ്രയത്‌നിക്കണമെന്ന് താക്കറെ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തിനിടെയാണ് താക്കറെയുടെ പ്രസ്താവന.


Also Read: ഭര്‍ത്താവ് ശൗചാലയം നിര്‍മിച്ച് നല്‍കിയില്ല; രാജസ്ഥാനില്‍ യുവതിക്ക് കോടതി വിവാഹമോചനം അനുവദിച്ചു


63 എം.എല്‍.എമാരും 18 എം.പിമാരുമാണ് നിലവില്‍ ശിവസേനയ്ക്കുള്ളത്. സഖ്യകക്ഷിയാണെങ്കിലും കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന പാര്‍ട്ടിയാണ് ശിവസേന.

അതേസമയം ജെ.ഡി.യുവിനെ ഒപ്പം നിര്‍ത്തിയ ബി.ജെ.പി, തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം.കെയുമായി സഖ്യം തുടങ്ങാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Advertisement