എഡിറ്റര്‍
എഡിറ്റര്‍
മന്‍ കി ബാത്ത് അവസാനിപ്പിച്ച് ഗണ്‍ കി ബാത്ത് ആരംഭിക്കൂ; മോദിയോട് ശിവസേന
എഡിറ്റര്‍
Wednesday 3rd May 2017 2:02pm

മുംബൈ: മന്‍ കി ബാത് അവസാനിപ്പിച്ച് ഗണ്‍ കി ബാത് ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ.

രണ്ട് ഇന്ത്യന്‍ സൈനികരുടെ തലയറുത്ത പാകിസ്ഥാന്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഉദ്ദവ് താക്കറെയുടെ പരാമര്‍ശം.

മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു താക്കറെ.

‘രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് മന്‍കി ബാത്. എന്നാല്‍ പാകിസ്ഥാനോട് മന്‍കി ബാത് അല്ല ഗണ്‍ കി ബാത് ആണ് വേണ്ടത്. അതിനാല്‍ മന്‍കി ബാത് നിര്‍ത്തി ഗണ്‍ കി ബാത് ആരംഭിക്കൂ”… ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാക് സൈന്യം രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയ ശേഷം തലയറുത്തത്. നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 250 മീറ്ററിലേറെ കടന്നുകയറിയായിരുന്നു പാക് സൈന്യത്തിന്റെ നടപടി.

സെനികരായ പരംജീത് സിങിനെയും ബിഎസ്എഫ് 200ാം ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിനേയും കൊലപ്പെടുത്തിയ പാക് സൈന്യം ഇരുവരുടെയും മൃതദേഹം വികൃതമാക്കുകയും ചെയ്യുകയായിരുന്നു.

പാക് സൈന്യത്തിന്റെ നിഷ്ഠൂരതയ്ക്ക് ശക്തമായ തിരിച്ചടി വേണമെന്ന് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ ആവശ്യം. തന്റെ അച്ഛന്റെ ജീവന് പകരമായി അന്‍പത് പാക് പട്ടാളക്കാരുടെ തലകള്‍ വേണമെന്ന് ബി.എസ്.എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ പ്രേംസാഗറിന്റെ മകള്‍ സരോജ് ആവശ്യപ്പെട്ടിരുന്നു. ഉചിതമായ നടപടി തന്നെ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് സൈന്യവും അറിയിച്ചിട്ടുണ്ട്.

Advertisement