തിരുവനന്തപുരം: പി.ജെ കുര്യനെതിരായുള്ള പ്രതിപക്ഷനീക്കം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് രമേശ് ചെന്നിത്തല

രാഷ്ട്രീയമായ മുതലെടുപ്പിനായ് മാത്രമാണ് ഇടതുപക്ഷം കുര്യനെതിരെ പ്രശ്‌നങ്ങളുയര്‍ത്തി കൊണ്ടുവരുന്നത്.

Ads By Google

ഇതിനെ രാഷ്ട്രീയമായി തന്നെ കോണ്‍ഗ്രസും യു.ഡി.എഫും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യനെല്ലി കേസില്‍ ഇനിയൊരു സാധ്യതയുമില്ല.

കാരണം ഈ പെണ്‍കുട്ടിയുടെ മൊഴി മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ച് രാജ്യത്തെ പരമോന്നത കോടതിയും കുര്യനെ ഇതില്‍ നിന്നും വിമുക്തനാക്കിയതാണ്.

പിന്നെ എവിടുന്ന് നിഗമനം വരണമെന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.