തിരുവനന്തപുരം: നിയമസഭ പിരിഞ്ഞശേഷവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പന്ത്രണ്ടാം നിയമസഭയുടെ ഫോട്ടോസെഷന്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കും. 3ാം തീയ്യതിയാണ് നിയമസഭയുടെ ഫോട്ടോസെഷന്‍. അന്നുതന്നെ നടക്കുന്ന നിയമസഭാ മ്യൂസിയത്തിന്റെ ഉദ്ഘാടനചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാനും യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

സഭ പിരിഞ്ഞു യുഡിഎഫ് പുറത്തിറങ്ങിയ ശേഷം പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വിമര്‍ശനം നടത്തിയിരുന്നു. ഇതു രേഖകളില്‍ നിന്നു നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം അന്നു തന്നെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന മറുപടി ലഭിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായി്ല്ല. ഈ സാഹചര്യത്തിലാണു ഫൊട്ടോസെഷന്‍ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. നിയമസഭാ സമാജികര്‍ക്കായി സ്പീക്കര്‍ നടത്തുന്ന വിരുന്നിലും പ്രതിപക്ഷം പങ്കെടുക്കില്ല.