തിരുവനന്തപുരം: സുനാമി പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സുനാമി പുനരധിവാസത്തുക വഴിമാറ്റി ചിലവഴിക്കുന്നു എന്നാരോപിച്ച് പി സി ജോര്‍ജ്ജ് ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.

നാലുവര്‍ഷമായി പദ്ധതി ഇഴഞ്ഞുനീങ്ങുകയാണെന്നും ഇതുമൂലം സുനാമി ബാധിത കുടുംബങ്ങള്‍ക്ക് സഹായമെത്തുന്നതില്‍ തടസ്സമുണ്ടാകുന്നെന്നും ജോര്‍ജ്ജ ആരോപിച്ചു. എന്നാല്‍ പദ്ധതിക്കായി സ്ഥലമെടുക്കുന്നതിലുള്ള കാലതാമസമാണ് പ്രശ്‌നമെന്ന് മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു. തുടര്‍ന്ന സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.